Preaload Image

online study

കൊറോണക്ക് മുന്നിൽ പകച്ചുനിൽക്കില്ല, എൻജി. ക്ലാസ്സുകളുമായി മുന്നോട്ട്.!

തൃശൂർ : ലോകം മുഴുവൻ വിഴുങ്ങുന്ന മഹാമാരിയായി കോവിഡ്-19 അതിന്റെ മാരക യാത്ര തുടരുകയാണ്. അടച്ചുപൂട്ടിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് തുറക്കുമെന്ന് ഒരു ഉറപ്പും നൽകാൻ ആർക്കുമാകില്ല. യൂണിവേഴ്സിറ്റി പരീക്ഷകൾ അതാതിന്റെ സമയത്തു തന്നെ നടക്കുമെന്ന് അറിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ വീടുകളിൽ ബന്ദികളാക്കപ്പെട്ട എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കായി ടെക്നോളജിയുടെ വാതായനങ്ങൾ തുറന്നിടുകയാണ് തൃശൂർ ജില്ലയിലെ ദേശമംഗലം മലബാർ എഞ്ചിനീയറിംഗ് കോളേജ്. എല്ലാ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾക്കും അവരുടെ പാഠഭാഗങ്ങൾ തങ്ങളുടെ അധ്യാപകർ തന്നെ തത്സമയ വീഡിയോ ക്ലാസ്സുകളിലൂടെ നടത്തുകയാണ് ചെയുന്നത്. തികച്ചും സൗജന്യമായി നൽകുന്ന ഈ ക്ലാസ്സുകൾ കുട്ടികൾ അറ്റന്റ് ചെയുന്നുണ്ട് എന്നുറപ്പുവരുത്തുവാൻ ഈ സങ്കേതത്തിൽ സംവിധാനം ഒരിക്കിയിട്ടുണ്ട്. കംപ്യൂട്ടറിലൂടെയോ ഒരു സ്മാർട്ട് ഫോൺ മുഖേനയോ ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാവുന്നതാണ്. പിന്നീട് പരിഹരിക്കപ്പെടാനാവാത്ത പ്രവർത്തി ദിവസങ്ങളെ ശാസ്ത്ര സാങ്കേതിക വിദ്യയിലൂടെ തിരികെ കൊണ്ടുവരുകയും ചെയ്യുന്നു. വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും വളരെ ആവേശകരമായ സഹകരണമാണ് ഇതിനു ലഭിച്ചിട്ടുള്ളത്. കോളേജിലെ കമ്പ്യൂട്ടർ സയൻസ് അധ്യാപകരുടെയും മറ്റു ഡിപ്പാർട്ടമെന്റ് പ്രൊഫസർമാരുടെയും കൂട്ടായ പരിശ്രമത്താലാണ് വേഗത്തിൽ ഇത്ര സമഗ്രമായ ഒരു പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കാനായത്. ഡയറക്ടർ Dr വി നന്ദനൻ, പ്രിൻസിപ്പൽ Dr വി ബാബു എന്നിവരുടെ നേതൃത്വത്തിൽ കോളേജ് മാനേജ്മെന്റിന്റെ പൂർണ സഹകരണത്തോടുകൂടിയാണ് ഈ ഉദ്യമം പ്രവർത്തികമാക്കിയത്. മലബാർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളെ കൂടാതെ ക്ലാസ് നഷ്ട്ടപ്പെടുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന രീതിയിലാണ് ഈ ഓൺലൈൻ പാഠ്യരീതി ആവിഷ്കരിച്ചിട്ടുള്ളത്. സംശയ നിവാരണങ്ങൾക്കു പ്രവർത്തി സമയങ്ങളിൽ ഹെൽപ്പ്ലൈൻ തുടങ്ങിയിട്ടുണ്ട്. നമ്പർ : 9895923654 വീഡിയോ ലിങ്ക് ചേർക്കുന്നു : https://www.malabarcet.ac.in/online_class.mp4